Friday, August 23, 2013

വാത്സല്ല്യത്തില്‍ മറിഞ്ഞ സ്നേഹം



കാലത്തിന്റെ ഒഴുക്ക് ആ അമ്മയുടെ മനസ്സിനെ ഓര്‍മകളിലേക്കെത്തിച്ചു. ഒരു തിരിവിളക്കും കത്തിച്ച് വാതില്‍ പടിക്കല്‍ നിന്നിരുന്നത് തന്റെ മകന്റെ പള്ളിക്കൂടത്തില്‍ നിന്നുള്ള വരവും കാത്തായിരുന്നു. തന്റെ മകന്‍ പഠിച്ച് വലുതായി നല്ല ഒരു ജീവിതമാര്‍ഗം കണ്ടെത്തുക എന്നത് ആ അമ്മ മനസ്സില്‍ അലതല്ലിയിരുന്നു. എന്നാല്‍ അമ്മ മനസ്സിലെ സ്വപ്നങ്ങള്‍ അവന്‍ പിഴുതെറിഞ്ഞു. സ്നേഹതത്തൊട്ടിലില്‍ അവനെ വാത്സല്ല്യത്തോടെ ഉറക്കി. മാതൃസ്നേഹത്താല്‍ അവനെവാരിപ്പുണര്‍ന്നു. പിച്ചവെച്ച നാള്‍ മുതല്‍ അവന്‍ അമ്മയുടെ മടിത്തട്ടിലായിരുന്നു. സ്നേഹം എന്തെന്നത് അവനെ അമ്മ മതിവരുവോളം പഠിപ്പിച്ചു. പക്ഷേ, അവന്‍ ഇപ്പോള്‍ കാണിച്ചത് ഇതിനെല്ലാം നന്ദി ആയിട്ടാണോ ? മരങ്ങള്‍ നമുക്കൊരു ആശ്രയമാണ്, തണലാണ്. പക്ഷേ അമ്മക്ക് തണലായി മാറേണ്ട മകന്‍ ഇന്ന് അമ്മക്ക് അപമാനമായി മാറിയിരിക്കുന്നു. കാലത്തിനിടയില്‍ അവന്‍ കൂട്ടായി കണ്ടെത്തിയത് ഒരു വലിയ തറവാട്ടിലെ പെണ്‍കുട്ടിയെ ആണ്. ഇവള്‍ അമ്മക്കൊരു തണലാകുമെന്നുകരുതി. എന്നാല്‍ ഈ ബന്ധത്തില്‍ അമ്മക്ക് അധികകാലം സുഖിക്കേണ്ടി വന്നില്ല. അതിനു മുമ്പേ അമ്മ അവര്‍ക്കൊരു ഭാരമായി. ആ ഭാരം ഇപ്പോള്‍ തീവ്ര വഴിയിലെത്തിച്ചു. ഇപ്പോള്‍ അമ്മ വൃദ്ധ സദനത്തിലെ ഒരു മുറിക്കുള്ളിലാണ്! തന്നെപ്പോലെ ഒരുപാടൊരുപാട് അമ്മമാരുണ്ടിവിടെയ വേദനകള്‍ പരസ്പരം പങ്കുവെച്ച് കഴിയുന്നവര്‍. അതിലെ ഒരംഗമായി അമ്മയും.

By
Hiba Fathima
9.H

0 comments:

Post a Comment