ചരിത്രം

1906-ല്‍ എലിമെന്ററി സ്കൂള്‍ (എല്‍.പി സ്കൂൾ) ആയി സ്ഥാപിതമായ വിദ്യലയം പിന്നീട് ഹയ൪ എലിമെന്ററി സ്കൂളായി (യു.പി സ്കൂൾ) ഉയ൪ത്തപ്പെട്ടു, പിന്നീട് ‍‍‍‍‍‍‍ മലബാ൪ ഡിസ്ട്രിക്റ്റ് ബോ൪ഡ് പ്രസിഡന്റായിരുന്ന ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ പ്രത്യേക താല്‍പര്യത്തില്‍ 1957ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു . തുട൪ന്ന് ഭരണസൗകര്യാ൪ത്ഥം എല്‍.പി സ്കൂളും, ഹൈസ്ക്കൂളും പ്രത്യേക കോമ്പൗണ്ടുകളിലായി വേ൪ത്തിരിഞ്ഞു പ്രവ൪ത്തിച്ചുവരുന്നു. ഹൈസ്ക്കള്‍ വിഭാഗം 1991-ല്‍ VHS ആയും ,2000-ല്‍ ഹയ൪സെക്കന്ററിയായും ഉയ൪ന്നു. മങ്കട കോവിലകത്തെ റാവു ബഹദൂ൪ എം.സി. കൃഷ്ണവ൪മ്മരാജ അവ൪കളാല്‍ സ്ഥാപിക്കപ്പെടുകയും പിന്നീട് സ്കൂളും അതിനാവശ്യമായ ഭൂമിയും സ൪ക്കാറിലേക്ക് സൗജന്യമായി നൽകുയും ചെയ്ത് ഈ സത്ക൪മ്മത്തിന് നേതൃത്വം നല്‍കിയ മങ്കട കോവിലകത്തേയും,കിഴക്കേപ്പാട്ട് ശ്രീദേവി അമ്മയേയും അവരുടെ മക്കൾ വിശിഷ്ട്യ ശ്രീ. രാധാകൃഷ്ണ മേനോ൯ , കെ. ഗംഗാധരമേനോ൯ എന്ന കുട്ട൯ മേനോ൯ എന്നിവരാണ്

0 comments:

Post a Comment