സ്വാഗതം

ജി.വി.എച്ച്.എസ്.എസ് മങ്കടയുടെ ഔദ്യോഗിക ബ്ലോഗ്‌ പോര്‍ട്ടലിലേക്ക് ഏവര്‍ക്കും സ്വാഗതം.ഞങ്ങളുടെ സ്കൂളിനെക്കുറിച്ച് കൂടുതല്‍ അറിയുക എന്ന ആശയത്തോട് കൂടി ഞങ്ങള്‍ നിര്‍മിച്ച ഈ ബ്ലോഗ്‌ വഴി നിങ്ങള്‍ക്ക് ഈ സ്കൂളിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും, ഞങ്ങളുടെ വിദ്യാലയത്തിലെ കലാപ്രതിഭകളുടെ രചനകള്‍ കാണുവാനും സാധിക്കും

മൈലാഞ്ചി മൊഞ്ച്

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സ്കൂള്‍ അറബിക് ക്ലബ് നടത്തിയ മൈലാഞ്ചിയിടല്‍ മത്സരത്തില്‍ നിന്ന്

മിഴിയില്‍ അഴകായ് ദീപം

2013 വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൂക്കള മത്സരത്തില്‍ നിന്നും.. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഐ.ടി യുടെ പെരുപ്പം

പരിമിതമായ സാഹചര്യത്തിലും വിവരവിനിമയ സാങ്കേതിക രംഗത്ത് മറ്റ് നിലകളോടൊപ്പം ഈ സ്കൂള്‍ മികച്ച നിലയിലാണ്. അതിനു മികച്ച ഉദാഹരണമാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മാത്രം സൃഷ്ടിച്ച ഈ ബ്ലോഗ്.

സ്കൂള്‍ ടീച്ചേഴ്സ് ഗ്രൂപ്പ് ഫോട്ടോ

31.03.2011 ല്‍ എടുത്ത സ്കൂള്‍ ടീച്ചേഴ്സ് ഗ്രൂപ്പ് ഫോട്ടോ

Monday, February 3, 2014

കsൽ

അന്ന്  പേമാരിയും കാറ്റു ഭ്രാന്തമായലഞ്ഞ ആ രാത്രിയിൽ കടൽകര പേടിച്ചുവിറച്ചു . മുറ്റത്തെ റാന്തലിൽ തിരി താഴ്‌ത്തി  കീറിയ പുതുപ്പിനടിയിലേക്ക്  വലിഞ്ഞുകയറി  കണ്ണും പൂട്ടിക്കിടക്കാൻ  ലാലി കൊതിച്ചു  പക്ഷെ 
ഇച്ചേയി ...... അവന്റെ ചേച്ചി എവിടെയെന്ന് അറിയില്ല കൂരചോർന്ന് വെള്ളം തളംകെട്ടിയ ആ കൂടിലിലെ ഒറ്റ മുറിയിലേക്ക് അവൻ നോക്കി . തന്റെ കുടിലിനുമേൽ പെയ്തിറങ്ങുന്ന വെള്ളത്തേക്കാൾ വലിയ തോതിൽ ഈ കടലിലെ  മണൽത്തരികൾ ഓരോന്നും കുതിരാൻ മാത്രം കരഞ്ഞിട്ടുണ്ടവൻ . ഇനി  പറയുന്നത് ഒരാണ്ടിനപ്പുറത്തെ കഥയാണ്
                                 ഇതുപോലൊരു പേമാരി അവരുടെ അച്ഛനേയും അമ്മയെയും കവർന്നെടുത്ത ദിനം,
പതിനാറും പതിനൊന്നും വയസ്സ്  മാത്രമായ ആ രണ്ടുപേർ കൂരയിൽ അവശേഷിച്ചു . ആദ്യമാദ്യം കണ്ണീർതുടക്കാൻ ഒത്തിരി സഹതാപ കണ്ണുകളുണ്ടായിരുന്നു . പിന്നീടെണ്ണം കുറഞ്ഞെന്നല്ല , ആ  കണ്ണുകളുടെ നോട്ടം തീക്ഷണമായി മറ്റെന്തെല്ലാമോ ഉന്നം വെച്ചു . ലാലിയും ചേച്ചിയും പഠിക്കാനൊന്നും  പോയിട്ടില്ല. തങ്ങളുടെ ജീവിതം കരയിലേക്കു കടൽതിരകല്ലെന്നപോലെ  തുലനമില്ലാതെ നിൽക്കുമ്പോൾ എങ്ങോട്ട്  പഠിക്കാൻ
പോകും? അതുകൊണ്ടുതന്നെ ആ സഹോദരിമാർ അവർ സമൂഹത്തെ അന്ധമായി വിശ്വസിച്ചു . അവർ അനാധരയതിന്  തൊട്ട്  പട്ടിനിയായിട്ടില്ല പണിക്കും പോയിട്ടില്ല . പക്ഷെ രാത്രികൾ ഭയാനകമായിരുന്നു. ആ കൂരയിലേക്ക് പരിചിതരും അപരിചിതരും കയറിവന്നു . കഴുകന്റെ  തീക്ഷ്ണമായ നോട്ടവും മാംസത്തിനായി കൊതിക്കുന്ന സിംഹത്തിന്റെ ആർത്തിയോടുകൂടി  ഒത്തിരിപേർ ആകൂരയിൽ കയറിയിറങ്ങി. ചിലരാത്രികളിൽ     ലാലി അപ്പുറത്തെ  പായയിൽ നിന്ന്  നിലവിളികൾ കേള്ക്കുന്നുണ്ടായിരുന്നു. പക്ഷെ അവൾ പേടിയോടെ കണ്ണടച്ചു കിടന്നു . ദിവസങ്ങൾ കൊഴിഞ്ഞു പോയി . ചേച്ചി ക്ഷീനിതയായി കാണപ്പെട്ടു അയൽ പക്കത്തെ പെണ്ണുങ്ങൾ ചെച്ചിയെനോക്കി  പിറുപിറുത്തു . "തേവിടിശ്ശി വയറുംവീർപ്പിച്ചു ".അവരെന്താണ്  പറഞ്ഞതെന്ന് ഇതുവരെ ലാലിക്ക്  മനസിലായില്ല . അന്നുതൊട്ടിന്നേവരെ
                                                   പകലിൽ  ആശുപത്രിയിലേക്ക് എന്നുപറഞ്ഞ്  ഇറങ്ങിപ്പോയതാണ്
ഇച്ചേയി .ഇതു വരെ എത്തിയിട്ടില്ല . ചിന്തകൾ ആവളെ ഉറക്കിക്കിടത്തി . സൂര്യനാളം  കണ്ണിൽതട്ടിയപ്പോൾ ഞെട്ടിപ്പിടഞ്ഞവൾ എഴുനേറ്റു . റാന്തലിപ്പോഴും  നീറിക്കത്തുന്നു, പക്ഷെ ഇച്ചേയി.! തലേന്നു നടന്ന പ്രകൃതിയുടെ
ഘോരനടനം  കടൽക്കരയെ ആകെ മാറ്റിയിട്ടുണ്ട് . അവൻ പുറത്തിറങ്ങിയോടി ഇച്ചേയി.....വീട്ടുമുറ്റത്ത്‌  വിറങ്ങലിച്ചുകിടക്കുന്ന സത്രീരൂപം കണ്ടവർ ഞെട്ടി . സമീപത്ത് ഒരു ചോരകുഞ്ഞും. പുലർച്ചെ പെയ്ത  ചാറ്റൽമഴ  അവന്റെ  ഉടലിലെ ഈറ്റു ചോര  കഴുകികളഞ്ഞിരുന്നു . ആദിത്യന്റെ പൊൻകിരണങ്ങൾ തങ്കകട്ടിയെന്നപോലെ  അവനെയും തിളക്കമുള്ളതാക്കി . പക്ഷേ ആ സ്ത്രീരൂപം ആരാലൊക്കെയോ മണ്ണിൽ ചെർക്കെപെട്ടു . ലാലു താങ്ങാനാകാത്ത ദു:ഖത്തോടെ അവന്റെ എളേമ്മയായ. പക്ഷേ  അവളുടെ ചേച്ചിക്കു  സംഭാവിച്ചപോലെ  രാത്രികൾ അവർക്ക് ദു:ഖസ്വപ്നങ്ങളായി വീണ്ടും ഒരു ദുരന്തം ആവർത്തിക്കപ്പെട്ടു .
    
പൂർണമായും പ്രസ്സിദ്ദികരിചിട്ടില്ല