Monday, February 3, 2014

കsൽ

അന്ന്  പേമാരിയും കാറ്റു ഭ്രാന്തമായലഞ്ഞ ആ രാത്രിയിൽ കടൽകര പേടിച്ചുവിറച്ചു . മുറ്റത്തെ റാന്തലിൽ തിരി താഴ്‌ത്തി  കീറിയ പുതുപ്പിനടിയിലേക്ക്  വലിഞ്ഞുകയറി  കണ്ണും പൂട്ടിക്കിടക്കാൻ  ലാലി കൊതിച്ചു  പക്ഷെ 
ഇച്ചേയി ...... അവന്റെ ചേച്ചി എവിടെയെന്ന് അറിയില്ല കൂരചോർന്ന് വെള്ളം തളംകെട്ടിയ ആ കൂടിലിലെ ഒറ്റ മുറിയിലേക്ക് അവൻ നോക്കി . തന്റെ കുടിലിനുമേൽ പെയ്തിറങ്ങുന്ന വെള്ളത്തേക്കാൾ വലിയ തോതിൽ ഈ കടലിലെ  മണൽത്തരികൾ ഓരോന്നും കുതിരാൻ മാത്രം കരഞ്ഞിട്ടുണ്ടവൻ . ഇനി  പറയുന്നത് ഒരാണ്ടിനപ്പുറത്തെ കഥയാണ്
                                 ഇതുപോലൊരു പേമാരി അവരുടെ അച്ഛനേയും അമ്മയെയും കവർന്നെടുത്ത ദിനം,
പതിനാറും പതിനൊന്നും വയസ്സ്  മാത്രമായ ആ രണ്ടുപേർ കൂരയിൽ അവശേഷിച്ചു . ആദ്യമാദ്യം കണ്ണീർതുടക്കാൻ ഒത്തിരി സഹതാപ കണ്ണുകളുണ്ടായിരുന്നു . പിന്നീടെണ്ണം കുറഞ്ഞെന്നല്ല , ആ  കണ്ണുകളുടെ നോട്ടം തീക്ഷണമായി മറ്റെന്തെല്ലാമോ ഉന്നം വെച്ചു . ലാലിയും ചേച്ചിയും പഠിക്കാനൊന്നും  പോയിട്ടില്ല. തങ്ങളുടെ ജീവിതം കരയിലേക്കു കടൽതിരകല്ലെന്നപോലെ  തുലനമില്ലാതെ നിൽക്കുമ്പോൾ എങ്ങോട്ട്  പഠിക്കാൻ
പോകും? അതുകൊണ്ടുതന്നെ ആ സഹോദരിമാർ അവർ സമൂഹത്തെ അന്ധമായി വിശ്വസിച്ചു . അവർ അനാധരയതിന്  തൊട്ട്  പട്ടിനിയായിട്ടില്ല പണിക്കും പോയിട്ടില്ല . പക്ഷെ രാത്രികൾ ഭയാനകമായിരുന്നു. ആ കൂരയിലേക്ക് പരിചിതരും അപരിചിതരും കയറിവന്നു . കഴുകന്റെ  തീക്ഷ്ണമായ നോട്ടവും മാംസത്തിനായി കൊതിക്കുന്ന സിംഹത്തിന്റെ ആർത്തിയോടുകൂടി  ഒത്തിരിപേർ ആകൂരയിൽ കയറിയിറങ്ങി. ചിലരാത്രികളിൽ     ലാലി അപ്പുറത്തെ  പായയിൽ നിന്ന്  നിലവിളികൾ കേള്ക്കുന്നുണ്ടായിരുന്നു. പക്ഷെ അവൾ പേടിയോടെ കണ്ണടച്ചു കിടന്നു . ദിവസങ്ങൾ കൊഴിഞ്ഞു പോയി . ചേച്ചി ക്ഷീനിതയായി കാണപ്പെട്ടു അയൽ പക്കത്തെ പെണ്ണുങ്ങൾ ചെച്ചിയെനോക്കി  പിറുപിറുത്തു . "തേവിടിശ്ശി വയറുംവീർപ്പിച്ചു ".അവരെന്താണ്  പറഞ്ഞതെന്ന് ഇതുവരെ ലാലിക്ക്  മനസിലായില്ല . അന്നുതൊട്ടിന്നേവരെ
                                                   പകലിൽ  ആശുപത്രിയിലേക്ക് എന്നുപറഞ്ഞ്  ഇറങ്ങിപ്പോയതാണ്
ഇച്ചേയി .ഇതു വരെ എത്തിയിട്ടില്ല . ചിന്തകൾ ആവളെ ഉറക്കിക്കിടത്തി . സൂര്യനാളം  കണ്ണിൽതട്ടിയപ്പോൾ ഞെട്ടിപ്പിടഞ്ഞവൾ എഴുനേറ്റു . റാന്തലിപ്പോഴും  നീറിക്കത്തുന്നു, പക്ഷെ ഇച്ചേയി.! തലേന്നു നടന്ന പ്രകൃതിയുടെ
ഘോരനടനം  കടൽക്കരയെ ആകെ മാറ്റിയിട്ടുണ്ട് . അവൻ പുറത്തിറങ്ങിയോടി ഇച്ചേയി.....വീട്ടുമുറ്റത്ത്‌  വിറങ്ങലിച്ചുകിടക്കുന്ന സത്രീരൂപം കണ്ടവർ ഞെട്ടി . സമീപത്ത് ഒരു ചോരകുഞ്ഞും. പുലർച്ചെ പെയ്ത  ചാറ്റൽമഴ  അവന്റെ  ഉടലിലെ ഈറ്റു ചോര  കഴുകികളഞ്ഞിരുന്നു . ആദിത്യന്റെ പൊൻകിരണങ്ങൾ തങ്കകട്ടിയെന്നപോലെ  അവനെയും തിളക്കമുള്ളതാക്കി . പക്ഷേ ആ സ്ത്രീരൂപം ആരാലൊക്കെയോ മണ്ണിൽ ചെർക്കെപെട്ടു . ലാലു താങ്ങാനാകാത്ത ദു:ഖത്തോടെ അവന്റെ എളേമ്മയായ. പക്ഷേ  അവളുടെ ചേച്ചിക്കു  സംഭാവിച്ചപോലെ  രാത്രികൾ അവർക്ക് ദു:ഖസ്വപ്നങ്ങളായി വീണ്ടും ഒരു ദുരന്തം ആവർത്തിക്കപ്പെട്ടു .
    
പൂർണമായും പ്രസ്സിദ്ദികരിചിട്ടില്ല  
 

0 comments:

Post a Comment